Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

മഹാ ശിവരാത്രി : ബലിതര്‍പ്പണത്തിന്റെ പ്രാധാന്യവും പ്രധാന പൂജകളും അറിയാം

മഹാ ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വസത്തില്‍ പ്രാധാന്യം ഏറെയാണ്. അന്ന് നടത്തുന്ന ബലി തര്‍പ്പണത്തിലൂടെ പൃതൃക്കള്‍ക്ക് മോക്ഷഭാഗ്യവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം.

ആലുവ മണപ്പുറത്തെ ബലിതര്‍പ്പണവും ശിവരാത്രി ആഘോഷവും ഏറെ പ്രസിദ്ധമാണ്.

ശിവരാത്രി ദിനത്തിലെ പ്രധാന പൂജകള്‍ അറിയാം..

വിഘ്നേശ്വരബലി, സഞ്ജീവനിപൂജ ഇവ നടത്തിക്കുന്നത് സര്‍വ്വരോഗശാന്തി നല്‍കുന്നു.

വിഘ്നേശ്വരബലി, അഘോരബലി ഇവ നടത്തിയാല്‍ കഠിനദോഷ ദുരിതങ്ങള്‍, ശത്രുതാ ദോഷങ്ങള്‍ ഇവ മാറുന്നതാണ്.

Read Also : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒമാൻ: പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല

സിദ്ധിവിനായകബലി, ചിന്താമണി പൂജ ഇവ നടത്തിയാല്‍ സകലാഭീഷ്ടസിദ്ധി ഫലം.

മനസ്സിന്റെ ആഗ്രഹപ്രാപ്തി, വിവാഹ-ദാമ്പത്യ ഉന്നതി ഇവയ്ക്കായിട്ടാണ് ഉമാമഹേശ്വര പൂജ നടത്തുന്നത്.

സകലവിധ സാമ്പത്തിക ഉയര്‍ച്ചയ്ക്കുമായി ചിദംബരപൂജ നടത്തുക.

കേരളത്തിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നത് ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button