Latest News

മഹാശിവരാത്രി നാളിൽ ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്താല്‍..

വിഷം അകത്തേക്ക് കടക്കാതിരിക്കാന്‍ പാര്‍വതി ദേവി ഭഗവാന്റെ കഴുത്തില്‍ പിടിക്കുകയും വിഷം പുറത്തേക്ക് പോവാതിരിക്കുന്നതിന് വേണ്ടി മഹാവിഷ്ണു ഭഗവാന്റെ വായ അടച്ച് പിടിക്കുകയും ചെയ്തു. 

ഈ വര്‍ഷത്തെ മഹാശിവരാത്രി ആഘോഷം മാർച്ച് ഒന്നിന് ചൊവ്വാഴ്ചയാണ്. ഭക്തർ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തിപൂർവ്വം ശിവരാത്രി ആചരിക്കുന്നുണ്ട്. ശിവരാത്രി പൂജാവിധികൾ വിവിധ രീതിയിൽ ചെയ്താൽ പല ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. അതിൽ ഒന്ന്, മഹാശിവരാത്രി നാളില്‍ രാവിലെ കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്താല്‍ പണം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

അത് ചെയ്യേണ്ട വിധം ഇങ്ങനെ, ശിവലിംഗത്തില്‍ പഞ്ചാമൃതത്തിന്റെ ചേരുവകള്‍ ഓരോന്നായി സമര്‍പ്പിക്കുക. അവസാനം ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം ചെയ്യുക. ശിവന് ജലം സമര്‍പ്പിച്ചതിന് ശേഷം ‘ഓം നമഃ പാര്‍വതീപതയേ’ എന്ന മന്ത്രം 108 തവണ ജപിക്കുക. ഇങ്ങനെ ചെയ്ത ശേഷം, സമ്പത്ത് ലഭിക്കാനും വരുമാനം വർദ്ധിപ്പിക്കാനും പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് സങ്കല്‍പ്പം.

വിവാഹത്തിന് എന്തെങ്കിലും തടസങ്ങള്‍ ഉണ്ടെങ്കിലോ മികച്ച ജീവിത പങ്കാളിയെ സ്വന്തമാക്കുവാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിലോ മഹാശിവരാത്രിയുടെ ശുഭമുഹൂര്‍ത്തത്തില്‍ വൈകുന്നേരം മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രത്തില്‍ പോകുക. ഇതിനുശേഷം നിങ്ങളുടെ പ്രായത്തിന് തുല്യമായ കൂവളയില എടുക്കുക. എല്ലാ കൂവളയിലയിലും മഞ്ഞ ചന്ദനം പുരട്ടി ശിവന് സമര്‍പ്പിക്കണം. ഓരോ ഇലയും അര്‍പ്പിക്കുമ്പോഴും ‘ഓം നമഃ ശിവായ’ ജപിക്കുന്നത് തുടരുക. ഇത് ചെയ്ത ശേഷം ശിവനെ ധൂപം കൊണ്ട് ആരാധിക്കുകയും നേരത്തെ വിവാഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ആഗ്രഹ സഫലീകരണത്തിന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

പാലാഴി മഥന സമയത്ത് വിഷം പുറത്ത് വരുകയും ആ വിഷം മഹാദേവന്‍ കുടിക്കുകയും ചെയ്തു. വിഷം അകത്തേക്ക് കടക്കാതിരിക്കാന്‍ പാര്‍വതി ദേവി ഭഗവാന്റെ കഴുത്തില്‍ പിടിക്കുകയും വിഷം പുറത്തേക്ക് പോവാതിരിക്കുന്നതിന് വേണ്ടി മഹാവിഷ്ണു ഭഗവാന്റെ വായ അടച്ച് പിടിക്കുകയും ചെയ്തു.  അങ്ങനെ വിഷം പരമശിവന്റെ കഴുത്തില്‍ നീലനിറമായി നിന്നു, നീലകണ്ഠൻ എന്ന പേരും അദ്ദേഹത്തിന് ലഭിച്ചു. ഈ ദിനം ഭഗവാന് ആപത്തൊന്നും സംഭവിക്കാതിരിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞ് വ്രതമനുഷ്ഠിച്ചുവെന്നാണ് ഐതിഹ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button