തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാണ് നടക്കുന്നതെന്നും മന്ത്രിയാവാന്‍ താനില്ലെന്നും കോടിയേരി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്നും നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും കോടിയേരി പറഞ്ഞു. കൂടുതല്‍ കക്ഷികളെ എത്തിക്കുന്നതിലുപരി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Read Also : നിമിഷ പ്രിയയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് നീളുന്നു : കാത്തിരിപ്പ് തുടര്‍ന്ന് നിമിഷയും ബന്ധുക്കളും
ജലീല്‍–കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയെ കുറിച്ചും കോടിയേരി പ്രതികരിച്ചു. രണ്ട് നേതാക്കള്‍ തമ്മില്‍ കാണുന്നതില്‍ രാഷ്ട്രീയം ഇല്ലെന്നും ലീഗ് അധികാരം ഉള്ളിടത്തെ നില്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഭാവിയെ കുറിച്ച് അണികള്‍ ചര്‍ച്ച ചെയ്യുന്നതായും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തെ വിധേയത്വം കാരണം എതിര്‍ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയെന്ന് കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നു. അതേസമയം, നാളെ കൊച്ചിയില്‍ തുടങ്ങുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഭാവി കേരളം എങ്ങനെയാകണം എന്നത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments