KeralaLatest NewsNews

സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. ഇതോടെ സിനിമാ തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. ബാറുകൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സമയ നിയന്ത്രണവും ഇരിപ്പിട നിയന്ത്രണവും പിൻവലിച്ചിട്ടുണ്ട്.

Read Also: കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 632 പുതിയ കേസുകൾ

ഈ സ്ഥാപനങ്ങൾക്ക് കോവിഡ് നിയന്ത്രണത്തിന് മുൻപ് ഉണ്ടായിരുന്ന സമയക്രമത്തിൽ ഇനി മുതൽ പ്രവർത്തിക്കാം. പൊതു പരിപാടികൾ 25 സ്‌ക്വയർ ഫീറ്റിൽ ഒരാൾ എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വീതം പങ്കെടുപ്പിക്കാം. സർക്കാർ ഓഫീസുകളിൽ മീറ്റിംഗുകൾ, ട്രെയിനിങ്ങുകൾ എന്നിവ ആവശ്യമെങ്കിൽ ഓഫ്‌ലൈനായി നടത്താമെന്നും സർക്കാർ വ്യക്തമാക്കി.

Read Also: നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button