ന്യൂഡൽഹി: യുക്രെയിനിൽ നിന്നും നാട്ടിലെത്തിയവരെ കൊണ്ടുപോകാൻ വന്‍ സ്വീകരണമൊരുക്കി മറ്റ് സംസ്ഥാനങ്ങള്‍ മത്സരിച്ചപ്പോള്‍, 30 മലയാളികളെ കൊണ്ടുവരാൻ കേരള ഹൗസിൽ നിന്ന് വിമാനത്താവളത്തിലേക്ക് അയച്ചത് വെറും രണ്ട് കാറുകൾ. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് യുക്രെയിനിൽ നിന്നുള്ള വിമാനം ഡൽഹിയിലിറങ്ങിയത്.
നാട്ടിലെത്തിയവരെ സ്വീകരിക്കാനായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാനയും കർണാടകയുമൊക്കെ വിമാനത്താവളത്തിൽ ഹെൽപ്പ് ഡെസ്കും തുറന്നിരുന്നു. എന്നാൽ, കേരള ഹൗസ് പ്രതിനിധികൾ മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച്
വെറും രണ്ട് കാറുകളുമായി മൂന്ന് മണികഴിഞ്ഞാണ് വിമാനത്താവളത്തിലെത്തിയത്. പതിനഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുമായിട്ടാണ് യുപി എത്തിയത്.
Read Also : സെമിത്തേരി മെത്രാന്‍കക്ഷി വിഭാഗം പൂട്ടി : പിന്നീട് സംഭവിച്ചത്
മുപ്പത് പേരിൽ 16 പേരെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റി അയക്കാൻ തീരുമാനമായതോടെ, 14 വിദ്യാർത്ഥികളെ രണ്ട് കാറുകളിലെത്തിക്കാൻ കേരള ഹൗസ് അധികൃതർക്ക് സാധിച്ചു.രണ്ട് കാറുകളിലായി വലിയ ബാഗുകൾക്കൊപ്പം 12 പേരെ കുത്തിനിറച്ച് ആദ്യ ട്രിപ്പ് പോയി. തുടർന്ന് ബാക്കി രണ്ട് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരു മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.
അതേസമയം, റൊമേനിയയിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി. 12 മലയാളികളടക്കം 249 ഇന്ത്യക്കാരാണ് സംഘത്തിലുള്ളത്. ഇതോടെ മടങ്ങിയെത്തിയവരുടെ എണ്ണം 1157 ആയി.
Post Your Comments