കൊടകര: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് വനംവകുപ്പ് ജീവനക്കാരന് പരിക്ക്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ജീവനക്കാരന് ആര്. ശശിക്കാണ് (40) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ വിരലുകള്‍ അറ്റുപോയി.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇഞ്ചക്കുണ്ടില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
Read Also : യുക്രെയ്നില്‍ നിന്ന് എല്ലാവരെയും ഉടന്‍ കൊണ്ട് വരുമെന്ന ഉറപ്പുമായി മന്ത്രി ശിവന് കുട്ടി
ശശിയുടെ നേര്‍ക്ക് കാട്ടാന പാഞ്ഞടുത്തപ്പോൾ പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുകയും തുടർന്ന്, അബദ്ധത്തില്‍ കൈയിലിരുന്ന് പൊട്ടുകയുമായിരുന്നു. ശശിയുടെ വലതുകൈയിലെ രണ്ട് വിരലുകള്‍ അറ്റുപോയി. അതേസമയം, ശബ്ദം കേട്ട് കാട്ടാന വിരണ്ടോടിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.
Post Your Comments