Latest NewsFootballNewsInternationalSports

കായിക മേഖലയുടെ ശക്തമായ പ്രതിഷേധം: റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ

മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ, റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. റഷ്യൻ പതാകയും ദേശീയ ഗാനവും അനുവദിക്കില്ല. പകരം റഷ്യൻ ഫുട്ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാമെന്നും ഫിഫ കൂട്ടിച്ചേർത്തു.

എന്നാൽ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന പോളണ്ടിന്‍റെയും സ്വീഡന്‍റെയും ആവശ്യം ഫിഫ അംഗീകരിച്ചില്ല. ഫിഫ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മതിയാകില്ലെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതികരണം. ജൂണിൽ ഇംഗ്ലണ്ടിൽ നടക്കേണ്ട യൂറോപ്യൻ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് റഷ്യ യോഗ്യത നേടിയിരുന്നു. ഈ ടൂർണമെന്‍റിൽ ഉൾപ്പെടെ റഷ്യയ്ക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ടും വ്യക്തമാക്കി.

Read Also:- പരമ്പര നേട്ടം: മാലിക്കിനെ മറികടന്ന് രോഹിത്തിന് പുതിയ റെക്കോർഡ്

നേരത്തെ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി. റഷ്യയുമായി മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ പോരാട്ടത്തില്‍ നിന്നാണ് പോളണ്ട് പിന്മാറിയത്. റഷ്യ വേദിയായി പ്രഖ്യാപിച്ച ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഫോര്‍മുല വണ്ണിലെ റഷ്യന്‍ ഗ്രാന്‍പ്രിക്സ് എന്നിവ റദ്ദാക്കിയതിന് പിന്നാലെയാണ് പോളണ്ടിന്‍റെ പിന്മാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button