
കൊച്ചി: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ കേന്ദ്ര സർക്കാരിന്റെ രക്ഷാദൗത്യത്തിന്റെ ഭാഗമായി തിരികെയെത്തിച്ചപ്പോൾ 30 മലയാളികള്‍ക്കായി വെറും രണ്ടു കാറുകളാണ് കേരളം ഡൽഹിയിലേക്ക് അയച്ചത്. എന്നാൽ, കേരള നടപടിയെ പരിഹസിച്ച് സോഷ്യൽ മീഡിയ. പിണറായി സർക്കാരിന്റെ പരിഹാസ നടപടിയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിമാനത്താവളത്തിൽ നിന്നും നിങ്ങളുടെ താമസസ്ഥലത്തേക്ക് സുഖമായി യാത്രചെയ്യൂ എന്നും ഒരു വിശാലമായ ഇൻഡിക്ക കാറിൽ ഡ്രൈവറെ കൂടാതെ വെറും 6 യാത്രക്കാരും ലഗേജും മാത്രം. എന്നാലും ഫുട്ബോൾ കളിക്കാനുള്ള സ്ഥലം ബാക്കിയുണ്ടാവുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
Read Also: ‘ബി.ജെ.പി തന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക’: കോൺഗ്രസിനോട് ധാമി
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വിമാനത്താവളത്തിൽ നിന്നും നിങ്ങളുടെ താമസസ്ഥലത്തേക്ക് സുഖമായി യാത്രചെയ്യൂ. ഒരു വിശാലമായ ഇൻഡിക്ക കാറിൽ ഡ്രൈവറെ കൂടാതെ വെറും 6 യാത്രക്കാരും ലഗേജും മാത്രം. എന്നാലും ഫുട്ബോൾ കളിക്കാനുള്ള സ്ഥലം ബാക്കിയുണ്ടാവും. ബുക്കിങ്ങിന്: ഗർവാസീസ് ആശാൻ ട്രാവൽസ്, ക്യൂബളം.
Post Your Comments