കൊച്ചി: ഡോക്‌ടറേറ്റ് വിവാദത്തിൽ പുതിയ വാദവുമായി എത്തിയ വനിത കമ്മിഷൻ അംഗം ഷാഹിദ കമാലിനു നേരെ പരിഹാസം. ഖസാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി ഒഫ് കോംപ്ളിമെന്ററി മെഡിസിനിൽ നിന്നാണ് ഡോക്‌ടേറ്റ് ലഭിച്ചത് എന്നാണ് ലോകായുക്തയ്ക്ക് നൽകിയിരിക്കുന്ന രേഖയിൽ ഇപ്പോൾ ഷാഹിദ പറയുന്നത്. പല പ്രമുഖർക്കും പ്രസ്‌തുത സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്‌ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം ചേർക്കുന്നതിലോ തെറ്റില്ലെന്നും ഷാഹിദ പറയുന്നു. ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
‘ആദ്യത്തെ ഡോക്ടറേറ്റ് വിയറ്റ്നാമിൽ നിന്ന്. അതിനുശേഷം അസർബൈജാനിൽ നിന്ന്. പിന്നെ ഉസ്ബെക്കിസ്ഥാനിൽ നിന്ന്. അതുകഴിഞ്ഞ് താജിക്കിസ്ഥാനിൽ നിന്ന്. അവസാനം കസാഖ്സ്ഥാനിൽ നിന്ന്. ഇനി തുർക്മെനിസ്ഥാനും കിർഗിസ്ഥാനും കൂടി ബാക്കിയുണ്ട്. അതിനാണ് ഇവന്മാരെന്നെ കളിയാക്കുന്നത്.’ എന്നും കിലുക്കത്തിലെ ഹിറ്റ് ഡയലോഗായ ‘വട്ടാണല്ലേ?’ എന്ന ചോദ്യവും ശ്രീജിത്ത് ചോദിക്കുന്നു.
വിയറ്റ്നാമിൽ നിന്നുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് തനിക്ക് ഡോക്‌ടറേറ്റ് ലഭിച്ചെന്നാണ് ഷാഹിദ കമാൽ നേരത്തെ പറഞ്ഞിരുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്‌ടറേറ്റ് ലഭിച്ചതെന്ന് സോഷ്യൽ മീഡിയയിലും ഷാഹിദ കമാൽ മുൻപ് വ്യക്തമാക്കിയിരുന്നു.
Post Your Comments