വാഴക്കുളം: റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. കദളിക്കാട് ചെറുപുഷ്പം ആയുർവേദ ഡിസ്പെൻസറി ഉടമ പൊട്ടയിൽ ഡോ.പി.ജെ. ജോസ് (65) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. കദളിക്കാട് വിമല മാതാ പള്ളിയ്ക്കു സമീപം ഡോക്ടറുടെ ഡിസ്പെൻസറിക്കു മുന്നിൽ വെച്ചായിരുന്നു അപകടം.
Read Also : ‘എന്റെ ഹൃദയം നോവുന്നു’: വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
റോഡ് മുറിച്ചു കടന്നപ്പോൾ തൊടുപുഴ ഭാഗത്തു നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് കദളിക്കാട് വിമല മാതാ പള്ളിയിൽ നടന്നു. ഭാര്യ ലൗലി തഴുവംകുന്ന് നെടുങ്കല്ലേൽ കുടുംബാംഗം. മക്കൾ: ജെറിൻ (യുകെ), ജോയൽ (ബംഗളൂരു). മരുമകൾ: മെർലിൻ.
Post Your Comments