NattuvarthaKeralaNews

‘കേരളത്തില്‍ ആഭ്യന്തരവകുപ്പുണ്ടോ’: പൊലീസ് സ്റ്റേഷനിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ, രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവല്ലം: പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ട സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് ചെന്നിത്തല പറഞ്ഞു.

പൊതുജനങ്ങളോടുള്ള കേരള പൊലീസിന്റെ സമീപനവും പെരുമാറ്റവും മെച്ചപ്പെടുത്തണം, അവര്‍ ജനങ്ങളോട് കൂടുതല്‍ സൗഹൃദമായി ഇടപെടണമെന്നും പല അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, ഇന്നത്തെ കേരള പൊലീസ് വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്. കസ്റ്റഡി മരണങ്ങളും, പൊലീസ് അതിക്രമങ്ങളും വര്‍ധിച്ചുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.

‘സ്വന്തം പൊലീസിനെ കടിഞ്ഞാണിടാന്‍ കഴിയാത്ത ആഭ്യന്തരവകുപ്പ് പരാജയത്തില്‍ നിന്നും പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇന്ന് മനുഷ്യ ജീവന് ഒരു വിലയും ഇല്ലാ എന്ന സ്ഥിതിയാണുള്ളത്.
ഉറക്കം നടിക്കുന്ന ആഭ്യന്തരവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും’ അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button