കടുത്തുരുത്തി: മണ്ണെണ്ണ ബോംബെറിഞ്ഞ കേസിലെ പ്രതികളിലൊരാൾ പിടിയിൽ. അയാകുടി മേലേടത്ത്കുഴുപ്പിൽ അനുരാഗിനെയാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്. ആയാംകുടി മംഗലശ്ശേരി വീട്ടില്‍ രാജപ്പന്റെ വീടിനു നേരെയാണ് ബോംബ് എറിഞ്ഞത്.
കഴിഞ്ഞ ജനുവരി 26ന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ രാജപ്പന്റെ വീടിന് നേരേ ബിയർ കുപ്പിയിൽ മണ്ണെണ്ണ നിറച്ചുണ്ടാക്കിയ ബോംബ് എറിയുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ചയാണ് പൊലീസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതി പൂഴിക്കോൽ കുടുന്തല വീട്ടിൽ അമലിനെ പിടികൂടാനുണ്ട്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെയും, കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസിന്റെയും നിര്‍ദേശാനുസരണം എസ്ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments