IdukkiLatest NewsKeralaNattuvarthaNews

ഏലയ്ക്ക ഡ്രൈയറില്‍ സ്‌ഫോടനം : ഏലയ്ക്ക കത്തി നശിച്ചു, ജനലുകളും വാതിലും തകര്‍ന്നു

150 കിലോയില്‍ അധികം ഏലയ്ക്ക കത്തി നശിച്ചു

ഇടുക്കി : നെടുങ്കണ്ടം കോമ്പയാറില്‍ ഏലയ്ക്ക ഡ്രൈയറില്‍ വൻ സ്‌ഫോടനം. സ്ഫോടനത്തിൽ, ഡ്രൈയറിന്റെ ഇരുമ്പ് ഷട്ടറും കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. 150 കിലോയില്‍ അധികം ഏലയ്ക്ക കത്തി നശിച്ചു. ഇന്ന് അതിരാവിലെയാണ് സംഭവം.

കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 738-ല്‍ ബഷീര്‍ എന്നയാളുടെ ഉടമസ്ഥതയിലുളള ഏലയ്ക്ക ഡ്രൈയറിലാണ് സ്ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയില്‍ തീ പടരുകയായിരുന്നു.

Read Also : റോ​ഡ് മു​റി​ച്ചു ക​ട​ക്കവെ അപകടം : പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​ർ മ​രി​ച്ചു

പൊട്ടിത്തെറിയുടെ ആഘാതത്തിൽ കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചു. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button