കവരത്തി: അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, ലക്ഷദ്വീപ് കവാടത്തിൽ പെട്രോൾ പമ്പ് തുടങ്ങുകയാണ്. അഡ്മിൻ പ്രഫുൽ പട്ടേലിന്റെ വികസന രംഗത്തെ മികവാണ് കവരത്തിയിലെ പുതിയ പെട്രോൾ പമ്പ് എന്ന് എ.പി അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയായിട്ടും എന്തുകൊണ്ടാണ് ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഒരു പെട്രോൾ പമ്പ് പോലും സ്ഥാപിച്ച് നൽകാൻ കോൺഗ്രസിന് കഴിയാതിരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. വർഷങ്ങളായി സാധിക്കാതിരുന്ന കാര്യം, നരേന്ദ്ര മോദിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു.
അബ്‌ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
നാളെ ലക്ഷദ്വീപിന് ഒരു സുദിനമാണ്. കവരത്തിയിൽ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പ് തുടങ്ങുകയാണ്. ലിറ്ററിന് 130 രൂപമായായിരുന്ന പെട്രോളിന് ഇനി 100 താഴെ രൂപാ കൊടുത്താൽ മതി. കേരളത്തെക്കാൾ 3 രൂപ കുറഞ്ഞിട്ട് ദ്വീപുകാർക്ക് പെട്രോളും, ഡീസലും കിട്ടാൻ പോവുകയാണ്. കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ. അഡ്മിൻ പ്രഫുൽ പട്ടേലിന്റെ വികസന രംഗത്തെ മിടുക്കിന് ശത്രുക്കളുടെ പോലും കൈയ്യടി കിട്ടികൊണ്ടിരിക്കുകയാണ് ദ്വീപിൽ സ്വാതന്ത്ര്യത്തിന്റെ75 വർഷങ്ങൾ പൂർത്തിയായിട്ടും എന്ത് കൊണ്ട് ഒരു പെട്രാൾപമ്പ് വരെ ആ പാവം ജനതയ്ക്ക് നൽകാൻ സാധിച്ചില്ല? നരേന്ദ്ര മോദിക്ക് എന്ത് കൊണ്ട് സാധിച്ചു! അഡ്മിനിസ്ട്രേറ്ററെ കുറ്റം പറയുന്നവരുടെ നിലപാടുകൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments