KollamNattuvarthaLatest NewsKeralaNews

പോ​ക്‌​സോ കേ​സി​ല്‍ യുവാവ് അറസ്റ്റില്‍

വ​ര്‍ക്ക​ല ഇ​ട​വ വെ​ണ്‍കു​ളം ക​രി​പ്രം കെ.​എ​സ് ഭ​വ​നി​ല്‍ സോ​ജു ആ​ണ്​ (38) പി​ടി​യി​ലാ​യ​ത്

പാ​രി​പ്പ​ള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യു​വാ​വ് അ​റ​സ്റ്റി​ല്‍. വ​ര്‍ക്ക​ല ഇ​ട​വ വെ​ണ്‍കു​ളം ക​രി​പ്രം കെ.​എ​സ് ഭ​വ​നി​ല്‍ സോ​ജു ആ​ണ്​ (38) പി​ടി​യി​ലാ​യ​ത്. വ​ര്‍ക്ക​ല സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍കു​ട്ടി​യെ​യാ​ണ് ഇയാൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

സോ​ജു പെ​ണ്‍കു​ട്ടി​യെ നി​ര​ന്ത​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി ന​ല്‍കി​യ ​പരാതിയുടെ അടിസ്ഥാനത്തിൽ പാ​രി​പ്പ​ള്ളി പൊ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും ബ​ലാ​ത്സം​ഗ​ത്തി​നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : ‘സേ നോ ടു വാർ’: റഷ്യക്കെതിരെ തെരുവിലിറങ്ങി റഷ്യക്കാർ, നൂറ് കണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത് പ്രതികാര നടപടി

ഇ​യാ​ളെ ഇ​ട​വ​യി​ലെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് പാ​രി​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.അ​ല്‍ജ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ എ​സ്. അ​നു​രൂ​പ്, പ്ര​ദീ​പ്, എ.​എ​സ്.​ഐ അ​ഖി​ലേ​ഷ്, സി.​പി.​ഒ ഡോ​ള്‍മ, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ന്‍ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button