കൊച്ചി : ചര്‍ച്ചയ്ക്ക് സന്നദ്ധമായ റഷ്യയുടെ നടപടി ആത്മാര്‍ഥതയില്ലാത്തതെന്നു വിദേശകാര്യ വിദഗ്ധന്‍ ടി.പി.ശ്രീനിവാസന്‍. ചര്‍ച്ച കൊണ്ട് സംഘര്‍ഷം അവസാനിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചർച്ചയ്ക്കു തയ്യാറാണെന്നു റഷ്യ പറയുന്നത് റഷ്യയുടെ ഡിപ്ലോമാറ്റിക് ഷോയാണെന്നും അദ്ദേഹം പറഞ്ഞു.
‘ആക്രമണം നിർത്തിയാൽ ചർച്ചയ്ക്കു തയാറാകാമെന്നാണ് യുക്രെയ്ൻ പറയുന്നത്. എന്നാൽ അങ്ങനെ ഒരു ചർച്ചയ്ക്ക് റഷ്യ തയാറാകുമെന്ന് തനിക്കു തോന്നുന്നില്ലെന്ന്’ ടി.പി.ശ്രീനിവാസൻ പ്രതികരിച്ചു.
‘ഒരു സൈനിക മേധാവിയും അങ്ങനെ ചെയ്യില്ല. ഇതിനൊരു അവസാനമാകാതെ ചർച്ചയ്ക്കു പോയാൽ ഇതുവരെ ചെയ്തതെല്ലാം വെറുതെ ആകും. അതിനാൽ യുദ്ധത്തിന്റെ നടുവിൽ നിന്നുകൊണ്ട് ഒരു വെടിനിർത്തൽ കരാർ പോലുമില്ലാതെ ചർച്ചകൾ നടത്താൻ സാധ്യമല്ല. യുഎന്നിന്റെ മധ്യസ്ഥതയിൽ ഒരു വെടിനിർത്തൽ കരാർ ഉണ്ടാക്കി ചർച്ച നടത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments