കീവ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യന്‍ ഷെല്ലിംഗില്‍ തകര്‍ന്നു. കീവിന് സമീപമുണ്ടായ ആക്രമണത്തിൽ യുക്രൈന്‍ നിര്‍മ്മിത ആന്റണോവ് മ്രിയ എന്ന വിമാനമാണ് തകര്‍ക്കപ്പെട്ടത്. യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയാണ് ഇക്കാര്യം അറിയിച്ചത്.
യുക്രൈന്‍ വ്യോമയാന മേഖലയില്‍ പ്രധാനിയായ മ്രിയ കീവിലെ ആന്റണോവ് എയര്‍ഫീല്‍ഡിലായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോര്‍ഡ് ഈ വിമാനത്തിനായിരുന്നു.
എം.ഡി.എം.എയും, കഞ്ചാവുമായി യുവാവ് പിടിയില്‍
‘റഷ്യയ്ക്ക് തങ്ങളുടെ മ്രിയ ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നിരിക്കാം. എന്നാല്‍, തങ്ങളുടെ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യന്‍ രാജ്യമെന്ന സ്വപ്‌നത്തെ ഇല്ലാതാക്കാന്‍ കഴിയില്ല’. വിമാനം തകർന്ന സംഭവത്തിൽ പ്രതികരിച്ച് യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചു.
സോവിയറ്റ് യൂണിയന്റെ അവസാന കാലത്ത് നിര്‍മ്മിക്കപ്പെട്ട മ്രിയ എഎന്‍ 225, ബഹിരാകാശ വാഹനങ്ങളെ മറ്റിടങ്ങളിലേയ്ക്ക് കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന വിമാനമാണ്. ഏറെക്കാലമായി ഉപയോഗത്തിലില്ലതിരുന്ന ഇതിന് 32 വീലുകളും ആറ് എഞ്ചിനുകളുമുണ്ട്. മ്രിയ എന്ന വാക്കിന് യുക്രൈന്‍ ഭാഷയില്‍ സ്വപ്‌നം എന്നാണ് അര്‍ഥം. ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനമായിരുന്നു കൂടിയായിരുന്നു മ്രിയ.
Post Your Comments