ദുബായ്: ദുബായ് എക്‌സ്‌പോ സൗജന്യ സീസൺ പാസുകൾ പ്രഖ്യാപിച്ച് യുഎഇ വിമാനക്കമ്പനികൾ. എമിറേറ്റ്‌സ് എയർലൈൻസ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് സൗജന്യ സീസൺ ടിക്കറ്റ് പ്രഖ്യാപിച്ചത്. 50 ദിർഹമാണ് മാർച്ച് 31 വരെ അൺലിമിറ്റഡ് എൻട്രികൾ നൽകുന്ന ‘സീസൺ പാസ് ഫൈനലിന്റെ നിരക്ക്. വിമാന കമ്പനികളുടെ വെബ്‌സൈറ്റ് സന്ദർശിച്ചാൽ സീസൺ ടിക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
Read Also: ചൂട് കൂടുന്നു: സൂര്യതാപം സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രി
അതേസമയം, എക്‌സ്‌പോ വേദി സന്ദർശിച്ചവരുടെ എണ്ണം 15 മില്ല്യണിലേക്ക് അടുക്കുകയാണ്. ഫെബ്രുവരി 21 ലെ കണക്കനുസരിച്ച് 14,719,277 പേരാണ് എക്സ്പോ വേദി സന്ദർശിച്ചത്. വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദർശിച്ചവരുടെ എണ്ണം 145 ദശലക്ഷം കടന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ ആഭ്യന്തര സന്ദർശനങ്ങളിൽ 128 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സന്ദർശനങ്ങളിൽ 19 ശതമാനം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ച എക്സ്പോ വേദിയിലേക്കുള്ള പ്രതിവാര സന്ദർശനങ്ങളുടെ എണ്ണം ഒരു ദശലക്ഷം കടന്നിരുന്നു. എക്സ്പോ ആരംഭിച്ചശേഷം ആദ്യമായാണ് പ്രതിവാര സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നത്. വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.
Read Also: ഉക്രൈൻ റഷ്യക്കിട്ട് വേല വെക്കാൻ നോക്കി, അതാണ് യുദ്ധത്തിൻ്റെ കാതൽ: എം എം മണി
Post Your Comments