ഫ്‌ളോറിഡ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്‌ക്കെതിരായ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ധീരനായ നേതാവാണെന്ന് ട്രംപ് പ്രശംസിച്ചു. റഷ്യയുടെ നീക്കങ്ങള്‍ നീതികരിക്കാനാകാത്തതാണെന്നും അക്രമം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ കണ്‍സര്‍വേറ്റീവുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ഉക്രൈനിൽ ഇനി ഇന്റർനെറ്റ് മുടങ്ങില്ല: രാജ്യത്തിനായി സ്റ്റാർലിങ്ക് പ്രവർത്തിപ്പിച്ച് ഇലോൺ മസ്‌ക്
റഷ്യ നടത്തുന്നത് മാനവികതയ്ക്ക് നേരെയുള്ള അതിക്രമമാണ്. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒരിക്കലും ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നു. ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പുടിന്‍ ചെണ്ടയാക്കി മാറ്റിയെന്നും ട്രംപ് പരിഹസിച്ചു.
Post Your Comments