
നിലമ്പൂർ: നിലമ്പൂർ കൂറ്റമ്പാറയിൽ നിന്നു എക്സൈസ് കഞ്ചാവും മയക്കുമരുന്നും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിലമ്പൂർ കാളികാവ് ചെങ്കോട് സ്വദേശി തുണ്ടിയിൽ വീട്ടിൽ ഗുണ്ടുറാവു മുത്തു എന്നു വിളിക്കുന്ന സൈഫുദീനെ (34) യാണ് എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്.
Read Also : കഴിഞ്ഞ മണിക്കൂറുകളിൽ മരണത്തിന് കീഴടങ്ങിയത് ഒരു കുട്ടി ഉൾപ്പെടെ 23 പേർ: 50 ലക്ഷം അഭയാർഥികൾ ഉണ്ടാകുമെന്ന് യുഎൻ
181 കിലോഗ്രാം കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടിയ കേസിലാണ് അറസ്റ്റ്. 2021 സെപ്തംബർ 17-ന് ആണ് കേസിനാസ്പദമായ സംഭവം. ആന്ധ്രാ പ്രദേശിൽ നിന്നു കഞ്ചാവ് കൊണ്ടു വരുന്നതിനായി പണം മുടക്കിയത് സൈഫുദീനായിരുന്നു. നേരത്തേ, ഗൂഢല്ലൂർ സ്വദേശികളായ മൂന്നു പേരെ ഈ കേസിൽ അറസ്റ്റു ചെയ്തിരുന്നു.
നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയാണ് സൈഫുദീൻ. 2020 ഡിസംബറിൽ 14 കിലോഗ്രാം കഞ്ചാവുമായി ഇയാളെ കാളികാവ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments