ThiruvananthapuramLatest NewsKeralaNattuvarthaNewsBusiness

ശതഭാഗ്യ: 100 ഒന്നാം സമ്മാനവുമായി ഭാഗ്യക്കുറി തുടങ്ങണം, ധനമന്ത്രിക്ക് തുറന്ന കത്ത്

തിരുവനന്തപുരം: ഒരു ഭാഗ്യക്കുറിയിലൂടെ 400 ലക്ഷാധിപതികൾ. റിട്ടയർഡ് പ്രധാന അധ്യാപകനായ ബാലകൃഷ്ണൻ തൃക്കങ്ങോടാണ് ഇത്തരം ഒരു ആശയവുമായി രംഗത്ത് വന്നിട്ടുള്ളത്. ചക്കയെ സംസ്ഥാന ഫല പദവിലെത്തിക്കാൻ ശ്രമം നടത്തിയതും അദ്ദേഹം തന്നെയാണ്. മലയാള മനോരമ സമ്പാദ്യത്തിലാണ് കേരള ധനമന്ത്രിക്ക് ഒരു തുറന്ന കത്ത് എന്ന രീതിയിൽ ബാലകൃഷ്ണൻ തൃക്കങ്ങോട് തന്റെ ആശയം പങ്കുവെച്ചിട്ടുള്ളത്.

100 ഒന്നാം സമ്മാനവുമായി ഭാഗ്യക്കുറി തുടങ്ങണം, കേരള ധനമന്ത്രിക്ക് ഒരു തുറന്ന കത്ത്.

ഒട്ടേറെ ഭാഗ്യക്കുറി ആരാധകരുമായും ഏജന്റുമാരുമായും സംവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ കത്തെഴുതുന്നത്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൂറു വീതം നൽകുന്ന ഒരു സൂപ്പർ ബംപർ ലോട്ടറി ആരംഭിക്കുന്നതിനുള്ള സാധ്യതയിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. മൊത്തം സമ്മാനത്തുക 50 കോടിയിൽ ഒതുക്കി അഞ്ചു മുതലുള്ള (അവസാന 4 അക്കത്തിന്) സമ്മാനങ്ങളും ക്രമീകരിക്കാം.

റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാന്‍ പെട്രോള്‍ ബോംബ് നിര്‍മ്മിച്ച്‌ യുക്രെയ്ന്‍ ജനത

ഇത്തരം സമ്മാന ഘടനയോടുകൂടിയ ഭാഗ്യക്കുറി എന്നെപ്പോലെകേരള ലോട്ടറിയെ സ്നേഹിക്കുന്നവരുടെയും ഏജന്റുമാരുടെയും ചിരകാല സ്വപ്നമാണ്. ഭാഗ്യക്കുറി ആരാധകരിൽ നിന്ന് മികച്ച സ്വീകാര്യത ഉണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. ഇതിലൂടെ നാനൂറ് ലക്ഷാധിപതികളെ ഒറ്റ നറുക്കെടുപ്പിലൂടെ സൃഷ്ടിക്കാം. കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ഈ തുക വലിയ കൈത്താങ്ങാകും. സാധാരണക്കാർക്കു ലഭിക്കുന്ന സമ്മാനത്തുകയുടെ സിംഹഭാഗവും വിപണിയിലേക്കും നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്കുമാണല്ലോ എത്തുക.

സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് കരുത്തു പകരാനും സമ്പത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്താനും ഇതിലൂടെ കഴിയും. മറിച്ച്, കോടിക്കണക്കിനുള്ള സമ്മാനത്തുക വിരലിലെണ്ണാവുന്ന വ്യക്തികളിൽ കേന്ദ്രീകരിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നേട്ടം പരിമിതമാണ്. വലിയ സമ്മാനങ്ങൾ കേരളത്തിനു പുറത്തുള്ളവർക്ക് അടിച്ചാൽ അത്രയും തുക പുറത്തേക്കല്ലേ ഒഴുകിപ്പോകുന്നത്.

നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി : രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ

ശതഭാഗ്യ സൂപ്പർ ബംപർ ലോട്ടറിക്ക് സാധാരണക്കാരിൽനിന്ന് ഉണ്ടാകുന്ന മികച്ച പ്രതികരണം ഭാഗ്യക്കുറി വിറ്റ് ഉപജീവനം കഴിക്കുന്ന ഏജന്റുമാർക്കും ഗുണം ചെയ്യും. ഉയർന്ന സമ്മാനത്തുകയുടെ കമ്മിഷൻ കൂടുതൽ ഏജന്റുമാർക്കു ലഭിക്കുകയും ചെയ്യുമല്ലോ. സാധാരണക്കാർക്കും ഏജന്റുമാർക്കും സർക്കാരിനും ഒരുപോലെ ഗുണം ചെയ്യുന്ന ഈ സൂപ്പർ ബംപർ ലോട്ടറി കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിൽ നാഴികക്കല്ലായിത്തീരുമെന്നതിൽ സംശയമില്ല.

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെ കേരള ജനതയ്ക്കുള്ള സമ്മാനമായി ‘ശതഭാഗ്യ’ ഭാഗ്യാന്വേഷികളുടെ കൈകളിൽ എത്തുമെന്നു പ്രത്യാശിക്കുന്നു. ഇതിനുവേണ്ട സത്വരനടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ, ബാലകൃഷ്ണൻ തൃക്കങ്ങോട്, പനയംകണ്ടത്ത് മഠം, പി. ഒ. കണ്ണിയംപുറം ഒറ്റപ്പാലം–679 104 ഫോൺ: 9496233051

shortlink

Related Articles

Post Your Comments

Related Articles


Back to top button