സംസ്ഥാനത്ത് ക്രിസ്തുമസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വിൽപ്പന പൊടിപൊടിക്കുന്നു. ലോട്ടറി വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി 17 വരെ 29,81,700 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. അവസാന ദിനങ്ങളിലെ ഡിമാൻഡ് മുന്നിൽ കണ്ട് 13 ലക്ഷം ടിക്കറ്റുകൾ അധികമായി അച്ചടിച്ചിട്ടുണ്ട്. ഇനി 3,18,300 ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
ഇത്തവണ നാല് ഘട്ടങ്ങളിലായി 33 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിൽ 10 ശതമാനമായ 1.60 കോടി രൂപ ഏജന്റിന് കമ്മീഷൻ ലഭിക്കും. മറ്റ് നികുതികൾ കിഴിച്ച് 10.8 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. 400 രൂപയാണ് ടിക്കറ്റിന്റെ വില. 2022 നവംബർ 20 മുതലാണ് സംസ്ഥാനത്ത് ക്രിസ്തുമസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ വിൽപ്പന ആരംഭിച്ചത്. ഇത്തവണ ടിക്കറ്റ് വില കൂടിയതിനാൽ വിൽപ്പനയെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്.
Also Read: സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ
Post Your Comments