COVID 19corona positive storiesLatest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 537 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 537 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,085 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ശനിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതരാക്കി മോദി സര്‍ക്കാര്‍ : സ്വന്തം പൗരന്മാരുടെ സംരക്ഷണം ഏറ്റെടുക്കാതെ ഇമ്രാന്‍ ഖാന്‍

7,43,742 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,20,473 പേർ രോഗമുക്തി നേടി. 8,994 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 612 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 6,07,08,716 കോവിഡ് വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.

Read Also: ‘കീവിലെ പ്രേതം?’ : 6 റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ട അജ്ഞാത ഉക്രൈൻ വിമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button