KollamNattuvarthaLatest NewsKeralaNews

യുവതിയ്ക്ക് നേരെ ആക്രമണം : യുവാവ് അറസ്റ്റിൽ

പരവൂർ കൂനയിൽ മുന്നാഴി പടിഞ്ഞാറ്റതിൽ വീട്ടിൽ ബിജുവിനെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്

പരവൂർ: യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരവൂർ കൂനയിൽ മുന്നാഴി പടിഞ്ഞാറ്റതിൽ വീട്ടിൽ ബിജുവിനെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവതിക്കൊപ്പം താമസിച്ച് വരുകയായിരുന്ന പ്രതി നിരന്തരം ഇവരെ ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

തുടർന്ന് പരവൂർ കോടതിയിൽ നിന്ന് യുവതി സംരക്ഷണ ഉത്തരവ് വാങ്ങിയെങ്കിലും പ്രതി തുടർന്നും സ്ഥലത്ത് അതിക്രമിച്ച് കടന്ന് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു.

Read Also : അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി: 2 വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ

ഒളിവിൽ പോയ പ്രതിയെ ചാത്തന്നൂർ എ.സി.പി ജി. ഗോപകുമാറിന്‍റെ നിർദേശാനുസരണം ഇൻസ്പെക്ടർ നിസാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ജയകുമാർ, എ.എസ്.ഐ രമേഷ്, എസ്.സി.പി.ഒ റെലീഷ്, സി.പി.ഒ സായി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button