കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നെങ്കിലും ഇത് സംബന്ധിച്ച് ഒരു അനുരഞ്ജന ചര്‍ച്ചകളും ഇതുവരെ ഉണ്ടായില്ല. അതേസമയം, തെക്ക്കിഴക്കന്‍ യുക്രെയ്നിലെ മെലിറ്റോപോള്‍ നഗരം റഷ്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, യുക്രെയ്ന്‍ സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തെക്കന്‍ യുക്രെയ്നിലെ തന്ത്ര പ്രധാനനഗരമാണ് മെലിറ്റോപോള്‍. അതിനിടെ, തലസ്ഥാനമായ കീവ് കീഴടക്കുന്നതിനായി ശക്തമായ ആക്രമണം റഷ്യന്‍ സൈന്യം നടത്തുകയാണ്.
Read Also : ഉക്രൈന്റെ അയൽരാജ്യങ്ങളിൽ യുദ്ധസജ്ജരായ കമാൻഡോകൾ വിന്യസിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ
എന്നാല്‍, യുക്രെയ്ന്‍ സൈന്യം റഷ്യയെ അതിശക്തമായി പ്രതിരോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യയുടെ പ്രധാന ആക്രമണം. ടാങ്കുകളുമായി കരസേനയും മുന്നേറുകയാണ്. യുക്രെയ്നിലെ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ കൈവരിക്കുന്ന ആദ്യ നേട്ടമാണ് മെലിറ്റോപോളിലെ വിജയം. ആക്രമണം ആരംഭിച്ചതിന് ശേഷം റഷ്യന്‍ സൈന്യം കീഴടക്കുന്ന വലിയ നഗരവുമാണ് മെലിറ്റോപോള്‍. ഏകദേശം ഒന്നരലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമാണിത്.
കരിങ്കടലിലെ മരിയോപോളി, വടക്ക്കിഴക്ക് ഭാഗത്തെ സുമി, കിഴക്കന്‍ മേഖലയായ പോള്‍ട്ടാവ എന്നിവിടങ്ങളില്‍ നിന്ന് ശക്തമായ ക്രൂയിസ് മിസൈല്‍ ആക്രമണം റഷ്യന്‍ സൈന്യം നടത്തിയതായി യുക്രെയ്ന്‍ സൈന്യം പറഞ്ഞു. അതിനിടെ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ കര-ആകാശ മാര്‍ഗ്ഗങ്ങളിലൂടെ റഷ്യ ആക്രമണം കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു.
Post Your Comments