Latest NewsNewsIndia

യോഗിയുടെ ഭരണകാലത്ത് യുപിയിൽ ബലാത്സംഗക്കേസുകൾ പകുതിയായി കുറഞ്ഞു: അമിത്ഷാ

ലക്നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ കഴിഞ്ഞ അഞ്ചു വർഷം ഉത്തർപ്രദേശിൽ ബലാത്സംഗക്കേസുകൾ പകുതിയായി കുറഞ്ഞെന്ന്‌ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. യുപിയിൽ ഇലക്ഷൻ പ്രചാരണത്തോടനുബന്ധിച്ച് നടന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുണ്ടായിരുന്ന മാഫിയ ഭരണം ഇല്ലാതാക്കിയെന്നും ആക്രമണങ്ങൾ കുറച്ചെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

‘സംസ്ഥാനത്ത്, കൂട്ടം ചേർന്നുള്ള കവർച്ചകൾ 72 ശതമാനവും കൊള്ള 62 ശതമാനവും കൊലപാതകം 31 ശതമാനവും കുറഞ്ഞു. തട്ടിക്കൊണ്ടുപോകൽ 29 ശതമാനവും ബലാത്സംഗം 50 ശതമാനവും കുറവു വരുത്താൻ സംസ്ഥാനത്തെ ബിജെപി സർക്കാറിനായി’. അമിത് ഷാ പറഞ്ഞു.മുമ്പുണ്ടായിരുന്ന ബിഎസ്പി, എസ്പി സർക്കാറുകൾ കുറ്റവാളികളെ വളർത്തിയപ്പോൾ ബിജെപി അവരെ ജയിലിൽ അടയ്ക്കുകയായിരുന്നുവെന്നും അത് തുടരാൻ പാർട്ടിക്ക് വോട്ടു ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button