MalappuramNattuvarthaLatest NewsKeralaNews

ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി : മലപ്പുറത്ത് 49കാരന്‍ പിടിയിൽ

വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളി (49)നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളി (49)നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരനെ ഷറഫുദ്ദീന്‍ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Read Also : മോദി 15% പേരെ പിരിച്ചുവിട്ടു: കേരളത്തിൽ പേഴ്സണൽ സ്റ്റാഫ് നിയമനക്കൊള്ളയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പീഡന പരാതി ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button