ന്യൂഡല്‍ഹി: കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. അവര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുകയാണെന്നും പിന്നീട് ബി.ജെ.പിയിലേക്ക് കുടുമാറ്റം നടത്തുന്നൂവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പറഞ്ഞ രാഹുല്‍ ഏ.സി മുറിക്കുള്ളില്‍ ഒരു പണിയും ചെയ്യാതിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കണമെന്നും പറഞ്ഞു.
സി.ബി.ഐ, ഇ.ഡി, മാധ്യമങ്ങള്‍, പൊലീസ്, ഗുണ്ടകള്‍ തുടങ്ങിയവരെ മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതായും, ബി.ജെ.പിയുടെ രാഷ്ട്രീയം കാരണം ഗുജറാത്ത് കഷ്ടപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Post Your Comments