Latest NewsNewsInternational

യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ സഹായിക്കുമെന്ന് റഷ്യ: പ്രധാനമന്ത്രിക്ക് വാക്ക് കൊടുത്ത് പുടിൻ

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് ഒരു വിമാനത്തിലും ഇന്ത്യക്കാരെ എത്തിക്കും.

കീവ്: യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ സഹായിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഉറപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് പുടിന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. യുക്രെയ്‌നിലുള്ള സേനയ്‌ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രക്ഷാദൗത്യം കൂടുതല്‍ വിപുലമാക്കുന്നതിനായി യുക്രെയ്ന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘങ്ങളെ അയച്ചു. ഇന്ന് മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ഇന്നും നാളെയുമായി കൂടുതല്‍ പേരെ ഇന്ത്യയിലെത്തിക്കും. ആദ്യസംഘം ഇന്ന് ഉച്ചയോടെ ഇന്ത്യയില്‍ തിരിച്ചെത്തും. ഡല്‍ഹിയിലും മുംബൈയിലുമാണ് ഇവരെ എത്തിക്കുന്നത്. 470 പേരാണ് ആദ്യ സംഘത്തിലുള്ളത്‌. 17 മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നു. നാല് എയര്‍ ഇന്ത്യ വിമാനങ്ങളിലായിട്ടാണ് കൂടുതല്‍ പേരെ ഇന്ത്യയിലെത്തിക്കുന്നത്. റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്ന് മൂന്ന് വിമാനങ്ങളില്‍ ഇന്ത്യക്കാരെ എത്തിക്കും. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് ഒരു വിമാനത്തിലും ഇന്ത്യക്കാരെ എത്തിക്കും.

Read Also: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചു: രണ്ടു പേർക്ക് തടവു ശിക്ഷ വിധിച്ച് കുവൈത്ത്

അതേസമയം, സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ ഉക്രൈന്‍ സൈന്യത്തോട് പുടിന്‍ പറഞ്ഞു. ടെലിവിഷന്‍ അഭിസംബോധനക്കിടെയാണ് പട്ടാള അട്ടിമറി നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button