IdukkiKeralaNattuvarthaLatest NewsNews

40 വർഷം കമ്യൂണിസ്റ്റുകാരനായിത്തന്നെ ‘ഒളിവിൽ’ കഴിഞ്ഞ ശ്രീധരൻ അന്തരിച്ചു

വയനാട് പുൽപള്ളിയിലെ എംഎസ്പി ക്യാംപ് 1968 നവംബർ 24ന് ആക്രമിച്ച നക്സൽ സംഘത്തിൽ ശ്രീധരനും ഉണ്ടായിരുന്നു

നെടുങ്കണ്ടം: 40 വർഷം കമ്യൂണിസ്റ്റുകാരനായിത്തന്നെ ‘ഒളിവിൽ’ കഴിഞ്ഞ നക്സലൈറ്റ് നേതാവ് അള്ളുങ്കൽ ശ്രീധരൻ അന്തരിച്ചു. നക്സലൈറ്റ് നേതാക്കളായിരുന്ന വർഗീസിനും അജിതയ്ക്കുമൊപ്പം വയനാട്ടിലെ പുൽപള്ളി പൊലീസ് ക്യാംപ് ആക്രമണത്തിൽ പങ്കെടുത്ത വ്യക്തിയാണ് അള്ളുങ്കൽ ശ്രീധരൻ. 88 വയസ്സായിരുന്നു.

നിരപ്പേൽ തങ്കപ്പൻ എന്ന പേരു സ്വീകരിച്ചു സിപിഎം പ്രവർത്തനവും കൃഷിയുമായി ഇടുക്കിയിൽ കഴിഞ്ഞ നാല്പതു വർഷമായി ജീവിച്ചുവരികയായിരുന്നു. പഴയ വിപ്ലവകാരിയാണു താൻ എന്ന വിവരം ഇടുക്കിയിൽ ഏറ്റവും വിശ്വസ്തരായ രണ്ടു പേരെ മാത്രമേ അറിയിച്ചിരുന്നുള്ളൂ. മരണശേഷം മാത്രമേ ഇക്കാര്യം പുറത്തുവിടാവൂ എന്നുംഅവരെ പറഞ്ഞേൽപിച്ചിരുന്നു. വ്യാഴാഴ്ച പാതിരാത്രി തങ്കപ്പൻ മരിച്ചതിനെത്തുടർന്നു വിശ്വസ്ത സഖാക്കൾ അജിതയെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ടു നിന്ന് അജിത അയച്ച സന്ദേശം തങ്കപ്പന്റെ സംസ്കാരത്തിനിടെ വായിച്ചപ്പോൾ മാത്രമാണു നാട്ടുകാർ ശ്രീധരനെ കുറിച്ച് വിവരമറിഞ്ഞത്.

read also: വാക്‌സിനേഷൻ പൂർത്തിയാക്കിയ 7 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി

വയനാട് പുൽപള്ളിയിലെ എംഎസ്പി ക്യാംപ് 1968 നവംബർ 24ന് ആക്രമിച്ച നക്സൽ സംഘത്തിൽ അജിത, വർഗീസ്, ഫിലിപ് എം. പ്രസാദ് തുടങ്ങിയവർക്കൊപ്പം ശ്രീധരനും ഉണ്ടായിരുന്നു. പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ മറ്റൊരു കേസിലും ജയിൽ ആയി. ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും തള്ളിയതോടെ ഇടുക്കിയിലേക്കു കടക്കുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളുമായി വീട്ടിൽ വിശ്രമത്തിലിരിക്കെയാണു മരണം. പുൽപള്ളി ആക്രമണത്തിൽ വിപ്ലവകാരികളോടൊപ്പം പങ്കെടുത്ത ധീരസഖാവായിരുന്നു അള്ളുങ്കൽ ശ്രീധരൻ എന്നു അജിത അനുസ്മരിച്ചു.

സുമതിയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: അഭിലാഷ്, അനിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button