നെടുങ്കണ്ടം: പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിൽ വിചാരണയ്ക്ക് വിധേയനാകാതെ അഞ്ചര പതിറ്റാണ്ടോളം കാലം ഒളിവില്‍ കഴിഞ്ഞ അള്ളുങ്കല്‍ ശ്രീധരന്‍ മരിച്ചു. കെ. അജിത അടക്കം പ്രതികളായ കേസില്‍ വിചാരണക്ക് വിധേയനാകാതെ മാവടി തങ്കപ്പന്‍ എന്ന പേരിൽ ഇയാൾ ഇത്രകാലം ഒളിവില്‍ കഴിയുകയായിരുന്നു. ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് മാവടിയിലാണ് ഇയാൾ 52 വർഷം ഒളിവ് ജീവിതം നയിച്ചത്.
Also read: ഉക്രൈന്റെ അയൽരാജ്യങ്ങളിൽ യുദ്ധസജ്ജരായ കമാൻഡോകളെ വിന്യസിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ
അള്ളുങ്കല്‍ ശ്രീധരന്‍ ബോംബാക്രമണം, കൊലപാതകം, പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. വയനാട് പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണക്കേസിലെ കുറ്റപത്രത്തില്‍ ശ്രീധരന്‍റെ പേരും ഉൾപ്പെടുത്തിയിരുന്നു. 16 ഓളം പേരെ കേസിലെ പ്രതികളായി പൊലീസ് കോടതിയില്‍ ഹാജരാക്കി. അന്ന് പ്രതിക്കൂട്ടില്‍ നിന്ന് ആരും കാണാതെ പിന്നിലേക്ക് വലിഞ്ഞ് മുങ്ങിയ ശ്രീധരന്‍ ഒളിവ് ജീവിതം മരണം വരെ തുടര്‍ന്നു.
നക്സലൈറ്റ് സംഘത്തിൽ നിന്നും രക്ഷപെട്ട്, പേരും മേല്‍വിലാസവും ഉപേക്ഷിച്ച ശ്രീധരന്‍ മാവടി തങ്കപ്പന്‍ എന്ന പേരിൽ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. മാവടിയില്‍ കൃഷിയും മറ്റുമായി കഴിയുന്നതിനിടെ, 1984ല്‍ കൂട്ടാറ്റില്‍ വിനോദ്മിത്രാ ജനറല്‍ സെക്രട്ടറിയായ സി.പി.ഐ (എം.എല്‍.) ഇടുക്കി ജില്ലാ ഘടകം രൂപംകൊണ്ടപ്പോൾ ശ്രീധരന്‍ അംഗത്വം നേടുകയും, ജില്ലാ കമ്മറ്റിയംഗം ആവുകയും ചെയ്തിരുന്നു.
Post Your Comments