കോട്ടയം: ആനകളെ നിയന്ത്രിക്കാനുള്ള ഇരുമ്പുതോട്ടിക്ക് നിരോധനം കർശനമായി നടപ്പാക്കാൻ നിർദ്ദേശം. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 2015-ലാണ് തോട്ടി വിലക്കിയത്. എന്നിട്ടും ഇത് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് മുഖ്യവനപാലകന്റെ നിർദ്ദേശം.
Read Also : നഗരത്തിലെ തെരുവ് വിളക്കുകൾ പൂർണമായും നിലച്ചു: യുക്രെയ്നിൽ കുടുങ്ങിയ മകനെയോർത്ത് ഭീതിയോടെ ഒരമ്മ
നാട്ടാനകളുടെ മദപ്പാട് കാലത്തും അല്ലാത്തപ്പോഴും നിയന്ത്രിക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കുന്നതായി പരാതികൾ വനംവകുപ്പിന് കിട്ടിയിരുന്നു. മുമ്പ് തടിത്തോട്ടികളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ലോഹത്തോട്ടി ഉപയോഗിച്ച് തുടങ്ങിയത്. ആനയുടെ ചെവി, കൺകോൺ എന്നിവിടങ്ങളിൽ തോട്ടി പ്രയോഗിക്കുന്നതായി കാണിച്ച്, ആനക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന വി.കെ വെങ്കിടാചലമാണ് വനം വകുപ്പിനെ സമീപിച്ചത്.
Post Your Comments