Latest NewsKeralaNews

നഗരത്തിലെ തെരുവ് വിളക്കുകൾ പൂർണമായും നിലച്ചു: യുക്രെയ്നിൽ‍‍‍‍‍‍‍‍‍ കുടുങ്ങിയ മകനെയോർത്ത് ഭീതിയോടെ ഒരമ്മ

റഷ്യ നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ഭൂഗർഭ മെട്രോയിലാണ് അഖിലും കൂടെയുള്ളവരും നിലവിലുള്ളത്.

പാലക്കാട്: യുക്രെയിൻ- റഷ്യ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുക്രെയിൽ കുടുങ്ങിയ മകനെയോർത്ത് വേദനയോടെ ഒരമ്മ. പാലക്കാട് പുതുക്കോട് മണപ്പാടം സ്വദേശിനി ജയ ആണ് മകന്‍ അഖിലിനെ ഓർത്ത് വേദനയോടെ കഴിയുന്നത്. ഹാർകീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ വിദ്യാർഥിയാണ് അഖിൽ.

Read Also: കിടപ്പിലായ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മരിച്ചു

റഷ്യ നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ ഭൂഗർഭ മെട്രോയിലാണ് അഖിലും കൂടെയുള്ളവരും നിലവിലുള്ളത്. നഗരത്തിലെ തെരുവ് വിളക്കുകൾ പൂർണമായും നിലച്ചെന്നും യുക്രെയ്നിൽ‍‍‍‍‍‍‍‍‍ ഭീതിജനകമായ അവസ്ഥയാണെന്നും മകൻ അറിയിച്ചതായി ജയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button