ന്യൂഡൽഹി: ഉക്രൈന്‍ – റഷ്യ യുദ്ധത്തില്‍ നാറ്റോ പക്ഷത്തോ റഷ്യന്‍ പക്ഷത്തോ ചേരുന്നില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആഹ്വാനം ചെയ്ത ഇന്ത്യ, പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളാണ് വിട്ടുനിന്നത്. ചൈനയും യുഎഇയുമാണ് മറ്റു രാജ്യങ്ങൾ. ഇന്ത്യ എന്തുകൊണ്ടാണ് നിഷ്പക്ഷ നിലപാട് സ്വീകരിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡര്‍ ടി.എസ്. തിരുമൂര്‍ത്തി വ്യക്തമാക്കുന്നു.
നയതന്ത്രത്തിന്റെ വഴി പരാജയപ്പെട്ടത് ഖേദകരമാണ്, നമ്മള്‍ അതിലേക്ക് തന്നെ മടങ്ങണം. ഇതുകൊണ്ടാണ് ഇന്ത്യ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പറഞ്ഞ തിരുമൂർത്തി, മറ്റു ചില കാരണങ്ങൾ കൂടി ഇതിനു പിന്നിലുണ്ടെന്ന് പറയുന്നു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെ,
- ഉക്രെയ്‌നിലെ സമീപകാല സംഭവവികാസങ്ങളില്‍ ഇന്ത്യ അഗാധമായ ആശങ്കയിലാണ്.
- അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
- മനുഷ്യരുടെ ജീവന്‍ പണയപ്പെടുത്തി ഒരു പരിഹാരവും കണ്ടെത്താനാവില്ല.
- ഉക്രൈനിലെ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിലും സുരക്ഷയിലും ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്.
- സമകാലിക ആഗോള ക്രമം, യുഎന്‍ ചാര്‍ട്ടര്‍, ഇന്റര്‍നാഷണല്‍ നിയമം, സംസ്ഥാനങ്ങളുടെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം, എന്നിവയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
എല്ലാ അംഗരാജ്യങ്ങളും ക്രിയാത്മകമായ ഒരു വഴി കണ്ടെത്തുന്നതിന് ഈ തത്വങ്ങളെ മാനിക്കേണ്ടതുണ്ട്. - തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കുന്നതിനുള്ള ഒരേയൊരു ഉത്തരം സംഭാഷണം മാത്രമാണ്.
- നയതന്ത്രത്തിന്റെ പാത കൈവിട്ടുപോയത് ഖേദകരമാണ്. നാം അതിലേക്ക് മടങ്ങണം.
- ഈ കാരണങ്ങളാല്‍, ഈ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു.
Post Your Comments