ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലുള്ള ഇന്ത്യൻ പവലിയനിൽ സന്ദർശനം നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ, സ്മാർട് മുന്നേറ്റങ്ങൾ, ഭാവി പദ്ധതികൾ, സാംസ്‌കാരിക വൈവിധ്യങ്ങൾ തുടങ്ങിയവ വിശദമാക്കുന്ന പവിലിയനിലെ ഓരോ മേഖലയെക്കുറിച്ചും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അദ്ദേഹത്തിന് വിശദീകരിച്ച് നൽകി.
യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി തുടങ്ങിയവരും ശൈഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. എക്സ്പോയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നാണ് ഇന്ത്യൻ പവലിയൻ. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്സ്പോ വേദിയിൽ ഇന്ത്യൻ പവലിയൻ ആരംഭിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ദുബായ് എക്‌സ്‌പോ അവസാനിച്ച ശേഷം സെമിനാറുകൾക്കും പ്രദർശനങ്ങൾക്കുമുള്ള വേദിയാക്കി ഇന്ത്യൻ പവലിയനെ ഉപയോഗപ്പെടുത്താം. 1.2 ഏക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന പവിലിയന്റെ പുറം ഭാഗം സ്വയം തിരിയുന്ന 600 ബ്ലോക്കുകൾ ഉപയോഗിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്.
Read Also: യുദ്ധാന്തരീക്ഷം പുതിയ വഴിത്തിരിവിലേയ്ക്ക്, യുക്രെയ്‌നെ പിന്തുണയ്ക്കാന്‍ യുഎസും ഫ്രാന്‍സും
Post Your Comments