corona positive storiesCOVID 19Latest NewsUAEInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 644 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 644 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,822 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

Read Also: ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പാക്കുന്നതിന് 1,600 കോടി രൂപ ബജറ്റോടെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

8,78,746 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,30,805 പേർ രോഗമുക്തി നേടി. 2,299 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 45,640 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 447,829 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ക​ഞ്ചാ​വ് വിൽപന : ചി​ല്ല​റ വി​ല്പ​ന​ക്കാ​രെ​ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം, ക​ര്‍​ശ​ന ന​ട​പ​ടിയെ​ന്ന് ഡി​വൈ​എ​സ്പി

shortlink

Related Articles

Post Your Comments

Related Articles


Back to top button