ഒട്ടാവ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കാനഡ ഭരണകൂടം വ്യക്തിപരമായി വിലക്കേര്‍പ്പെടുത്തി. പുടിനും അദ്ദേഹത്തിന്റെ ഉപദേശക സമിതിക്കും ഉപരോധം ബാധകമാകുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, പുടിന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്നിവര്‍ക്കും രാജ്യം ഉപരോധം ഏർപ്പെടുത്തും. ഉക്രൈനില്‍ നടക്കുന്ന മരണങ്ങളുടെയും നാശനഷ്ടത്തിന്റെയും ഉത്തരവാദിത്വം പുടിനും സംഘത്തിനും ആണെന്നും ട്രൂഡോ പറഞ്ഞു.
Also read: അക്രമികൾ കുത്തി പരിക്കേൽപ്പിച്ചെന്ന് പരാതി, യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം: നുണ പൊളിച്ച് പൊലീസ്
റഷ്യയുടെ അധിനിവേശം ഉക്രൈനിലെ 40 ദശലക്ഷത്തിലധികം നിരപരാധികളായ പൗരന്മാര്‍ക്കും, ലോകത്തിനും നേർക്കുള്ള ക്രൂരതയാണെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയും സഖ്യകക്ഷികളും റഷ്യയ്ക്കും പുടിനുമെതിരെ പുറപ്പെടുവിക്കുന്ന മൂന്നാമത്തെ ഉപരോധമാണ് ഇതെന്നും അദ്ദേഹം അറിയിച്ചു. പുടിനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനും എതിരെ അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയും രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പുടിനുമായ എല്ലാ സാമ്പത്തിക ഇടപാടുകളും വിലക്കിയിരുന്നു.
യുഎസ് പുടിന് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. കാനഡയില്‍ സ്വകാര്യ ഉടമസ്ഥതയില്‍ പുടിന് സ്വത്ത് ഇല്ലെങ്കിലും, അദ്ദേഹം സഖ്യകക്ഷികളോട് സഹകരിക്കുന്നതിനാൽ പുടിനെതിരെയുള്ള വിലക്കുകള്‍ നിര്‍ണായകമാണെന്ന് ട്രൂഡോ നിരീക്ഷിച്ചു.
Post Your Comments