Latest NewsUAENewsInternationalGulf

ഹൂതികളെ പിന്തുണക്കുന്നു: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ

അബുദാബി: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. യെമനിലെ സായുധ വിമത സംഘമായ ഹൂതികളെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയുമാണ് തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്. തീവ്രവാദികൾക്ക് സാമ്പത്തിക പിന്തുണയും സഹായവും നൽകുന്ന ശൃംഖലകളെ കണ്ടെത്തി തകർക്കാനായി യുഎഇ നടപടികൾ സ്വീകരിച്ച് വരികയാണ്.

Read Also: ‘അധികാരത്തിൽ വന്നാൽ യു.പിയില്‍ ഇനിയും അഞ്ച് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും’: പ്രധാനമന്ത്രി

Al Alamiyah Express Company for Exchange & Remittance, Al-Hadha Exchange Company, Moaz Abdulla Dael For Import and Exptort, Vessel: Three – Type: Bulk Carrier – IMO (9109550), Peridot Shipping & Trading LLC തുടങ്ങിയ സ്ഥാപനങ്ങളെയും അബ്‌ദോ അബ്ദുല്ല ദാഇൽ അഹ്മദ് എന്ന വ്യക്തിയെയുമാണ് യുഎഇ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്.

അതേസമയം, തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുമായോ വ്യക്തിയുമായോ സാമ്പത്തിക, വാണിജ്യ ഇടപാടുകൾ ഉള്ള എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്താനും കർശന നിരീക്ഷണത്തിന് വിധേയമാക്കാനും എല്ലാ വകുപ്പുകൾക്കും യുഎഇ നിർദേശം നൽകി. ഇത്തരത്തിലുള്ളവരുടെ സാമ്പത്തിക ആസ്തികൾ 24 മണിക്കൂറിനിടെ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.

Read Also: ആദായനികുതി വകുപ്പിൽ തൊഴിൽ വാഗ്‌ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നു: അധികൃതർ മുന്നറിയിപ്പ് നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button