കീവ്: റഷ്യയുടെ സൈനിക ആക്രമണത്തെ തുടർന്ന് യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം ആരംഭിച്ചു. ആദ്യ സംഘത്തേയും വഹിച്ചുള്ള എംബസിയുടെ ബസ് ചെർനിവ്റ്റ്‌സിയിൽ നിന്ന് യുക്രൈൻ-റൊമേനിയ അതിർത്തിയിലേക്ക് യാത്ര തിരിച്ചതായാണ് റിപ്പോർട്ട്. സംഘത്തിൽ അമ്പതോളം മെഡിക്കൽ വിദ്യാർത്ഥികളാണുള്ളത്. ഇവരെ റൊമേനിയ വഴി ഇന്ത്യയിലെത്തിക്കും. ഇതിനായി ശനിയാഴ്ച്ച പുലർച്ചെ റൊമേനിയയിലേക്കുള്ള എയർ ഇന്ത്യ വിമാനം യാത്ര തിരിക്കും.
പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ചെർനിവറ്റ്‌സി നഗരങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്യാമ്പ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ ഭാഷ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ ഈ ക്യാമ്പ് ഓഫീസുകളിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന 18,000 പേരിൽ ആയിരം പേരെ ഇന്നു തന്നെ ഒഴിപ്പിക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
രാമൻ പിള്ളയ്ക്കെന്താ കൊമ്പുണ്ടോ? ദിലീപിന്റെ വക്കീലിനെക്കുറിച്ചു കുറിപ്പ്
യുക്രൈന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് നിലവിൽ ഇന്ത്യക്കാർ കുടുങ്ങിയിട്ടുള്ളത്. ഇവിടെ നിന്ന് ആളുകളെ റോഡ് മാർഗം അയൽ രാജ്യങ്ങളായ ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങളിൽ എത്തിക്കും. തുടർന്ന് റൊമേനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റിലെ വിമാനവത്താവളത്തിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
The first batch of Indian students have left Chernivtsi for the Ukraine-Romania border
MEA Camp Offices are now operational in Lviv and Chernivtsi towns in western Ukraine. Additional Russian speaking officials are being sent to these Camp Offices. pic.twitter.com/OvRlqA8Q4t
— ANI (@ANI) February 25, 2022
Post Your Comments