തൃശൂർ: അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥികൾ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ടതായി റിപ്പോർട്ട്. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട് സമരം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ പൂട്ടിയിട്ടെന്നാണ് വിവരം. പിന്നീട്, പോലീസെത്തി അധ്യാപകരെ തുറന്നു വിടുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഒരു അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരെയാണ് വിദ്യാർത്ഥികൾ ചേർന്ന് പൂട്ടിയിട്ടത്.
Read Also : സമാധാന ചർച്ചകളിലൂടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണം: ഖത്തർ അമീർ
മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജിലെത്തിയ രാജാ വാരിയര്‍ എന്ന അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി ഉന്നയിച്ചത്. കോളേജിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി വൈകീട്ട് നാല് മണിക്ക് അധ്യാപകരെയും വിദ്യാര്‍ത്ഥി പ്രതിനിധികളേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Post Your Comments