തലേദിവസം കിടക്കുമ്പോൾ തന്നെ ഓരോരുത്തരും ചിന്തിച്ച് തുടങ്ങും രാവിലെ എന്ത് ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കണം എന്ന്. ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ കിച്ചണിൽ അധികം സമയം കളയാൻ ആരും താൽപര്യപ്പെടുന്നില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പ്രാതൽ ഭക്ഷണമാണ് റവദോശ.
റവ ദോശ
വളരെ എളുപ്പത്തിൽ റവ ദോശ ഉണ്ടാക്കാം. അര കപ്പ് റവ, അര കപ്പ് അരി മാവ്, കാൽ കപ്പ് മൈദ എന്നിവ ഒരു പാത്രത്തിലിട്ട് നന്നായി ഇളക്കുക. ഇതിലേക്ക് നന്നായി അരിഞ്ഞ ഉള്ളി, പച്ചമുളക് , അരിഞ്ഞ ഇഞ്ചി എന്നിവ ചേർക്കുക.
Read Also : ദേവീ പ്രീതിയും പൗര്‍ണമി വ്രതവും
രുചിക്ക് വേണ്ടി പാകത്തിന് ഉപ്പും കുറച്ച് കുരുമുളക് പൊടിയും ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. ഇതിൽ രണ്ട് കപ്പ് വെള്ളവും അൽപ്പം തൈരും ചേർത്ത് കുഴയ്ക്കുക. മാവ് നല്ല മൃദുവാകുന്നത് വരെ നന്നായി കുഴയ്ക്കണം. മാവ് 20 മിനുറ്റ് വച്ചതിന് ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കാം.
Post Your Comments