ThiruvananthapuramLatest NewsKeralaNattuvarthaNews

ദേവീ പ്രീതിയും പൗര്‍ണമി വ്രതവും

ദേവീ പ്രീതിക്ക് ഏറ്റവും അനുയോജ്യമാണ് പൗര്‍ണമി വ്രതം. ദക്ഷിണേന്ത്യയിൽ ഇത് പൂര്‍ണിമ എന്നും അറിയപ്പെടുന്നു. അന്നേ ദിവസത്തെ പ്രാര്‍ത്ഥനയും വ്രതാനുഷ്ഠാനവും മുജ്ജന്മ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്നാണ് വിശ്വാസം. സര്‍വ്വ ദേവതാ പ്രീതിക്കും ഉത്തമമാണ് പൗര്‍ണമി വ്രതം.

എല്ലാ മാസത്തിലേയും വെളുത്ത വാവ് ദിവസം ഒരിക്കൽ ഊണ് ആയാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സൂര്യോദത്തിന് മുൻപ് ഉണര്‍ന്ന് കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തണം. ദേവീ പ്രീതിക്കായി പൗര്‍ണമി ദിവസം ഭഗവതി സേവ നടത്തുന്നതും ഉത്തമമാണ്. ലളിതാ സഹസ്രനാമവും ദേവീ നാമങ്ങളും മന്ത്രങ്ങളും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നത് അഭീഷ്ടകാര്യ പ്രദായകമാണ് കരുതുന്നത്.

പൗർണമി ദിവസം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഉപവാസം ആചരിക്കണം. പ്രഭാതസ്നാനത്തിനു ശേഷം ദേവീക്ഷേത്രദര്‍ശനവും വഴിപാടുകളും കഴിച്ച് ദേവീസ്തുതികള്‍ ജപിക്കുക. അന്നേ ദിവസം ഒരിക്കലൂണ് മാത്രം കഴിക്കുക. ദേവീപ്രീതിയും അതുവഴി ഐശ്വര്യം, മനോബലം എന്നിവയും ഈ വ്രതമനുഷ്ടിക്കുന്നവര്‍ക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button