CricketLatest NewsNewsSports

ശ്രീലങ്കയ്‌ക്കെതിരായ ടി20: പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് രവീന്ദ്ര ജഡേജ

ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷമായിരുന്നു ജഡേജയുടെ പുഷ്പ സ്റ്റൈല്‍ ആഘോഷം. പത്താം ഓവറിലാണ് ചാന്ദിമലിനെ ജഡേജ വീഴ്ത്തുന്നത്. ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെയാണ് ജഡേജ പുഷ്പ സ്റ്റൈൽ പുറത്തെടുത്തത്.

ശ്രീലങ്കയ്‌ക്കെതിരെ ഒരു വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. നാല് ഓവറില്‍ 28 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ബാറ്റിംഗില്‍ നാല് പന്ത് നേരിട്ട ജഡേജ മൂന്ന് റണ്‍സെടുത്തു. നാലാമനായി ക്രീസിലെത്തിയ ജഡേജ മികച്ച ഫോമില്‍ കളിക്കുകയായിരുന്നു ശ്രേയസ് അയ്യരെ (28 പന്തില്‍ 57) പിന്തുണയ്ക്കുകയും ചെയ്തു. മത്സരത്തിൽ ശ്രീലങ്കയെ 62 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി.

Read Also:- മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ ഈസി ടിപ്‌സ്!

ഇഷാന്‍ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് അര്‍ധ സെഞ്ചുറികളുടെ കരുത്തിൽ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 199 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button