മോസ്കോ: യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മോസ്‌കോയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററിന്റെ ഡയറക്ടര്‍ എലീന കൊവാല്‍സ്‌ക്യാ രാജിവെച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ‘കൊലയാളി’യാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് എലീനയുടെ രാജി.
‘സുഹൃത്തുക്കളേ, യുക്രൈയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഞാന്‍ രാജിവെക്കുന്നു.ഒരു കൊലയാളിക്ക് വേണ്ടി ജോലി ചെയ്യുകയും കൊലയാളിയിൽ നിന്നും ശമ്പളം വാങ്ങുകയും ചെയ്യുകയെന്നത് അസാധ്യമാണ്’-എലീന കോവല്‍സ്‌കയ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : ഹൂതികളെ പിന്തുണക്കുന്നു: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ
എലീനക്ക് പിന്തുണയുമായി മെയര്‍ഹോള്‍ഡ് തിയറ്ററും രംഗത്തെത്തി.’ഇതില്‍ നമുക്ക് നിശബ്ദത പാലിക്കാന്‍ കഴിയില്ല. യുദ്ധം വേണ്ട എന്നാണ് ഈ ഘട്ടത്തില്‍ പറയാനുള്ളത്. യുദ്ധം ഭയാനകവും കൊലപാതകവുമാണ്. എലീന കോവല്‍സ്‌കായയുടെ ധൈര്യത്തിന് നന്ദി അറിയിക്കുന്നു’-മെയര്‍ഹോള്‍ഡ് തിയറ്റർ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments