KeralaLatest NewsNews

ബിവറേജസിലെ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടു: യുവാവിന്റെ പരാതിയിൽ പരിശോധന

കൊല്ലം: ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി. കൊല്ലം എഴുകോണിലെ ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെയാണ് കോട്ടാത്തല സ്വദേശിയായ ഓട്ടോ ഡ്രൈവർ പരാതിയുമായി രംഗത്തെത്തിയത്. യുവാവിന്റെ പരാതിക്ക് പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥർ ഷോപ്പിൽ പരിശോധന നടത്തി.സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനം മദ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നടത്താൻ കഴിയുകയുള്ളുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുഹൃത്തിനോടൊത്ത് യുവാവ് മദ്യം കുടിച്ചത്. അന്ന് വൈകുന്നേരം തന്നെ കാഴ്ചക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.തുടർന്ന്, യുവാവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ, മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ്.

Read Also  :  ഗർഭിണിയായാൽ മാസമുറ തെറ്റുമെന്ന് ടീച്ചർ, എനിക്ക് തെറ്റിയെന്ന് പതിമൂന്നുകാരി: പുറത്തു വന്നത് മദ്രസ ജീവനക്കാരന്റെ പീഡനം

എന്നാല്‍, യുവാവിനൊപ്പം അന്ന് മദ്യം കഴിച്ച സുഹൃത്തിനോ ഇതേ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവര്‍ക്കോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ഇതുവരെ പരാതി ലഭിച്ചില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മീഷണര്‍ ബി സുരേഷ്, അസി. കമ്മീഷണര്‍ വി റോബര്‍ട്ട്, സിഐപി എ സഹദുള്ള, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ ഇന്‍സ്‌പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button