കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം കടുത്ത പോരാട്ടത്തിലാണ്. ഉക്രൈന്റെ മറ്റു മേഖലകളില്‍ അതിവേഗം മുന്നേറിയ റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കീവ് വിമാനത്താവളം റഷ്യന്‍ സൈന്യം പിടിച്ചെടുത്തുകഴിഞ്ഞു.
Read Also : യുക്രൈനിലെ റഷ്യന്‍ സൈനിക നടപടി: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി റഷ്യ
മരിയുപോളിലും ഇരുവിഭാഗം സൈന്യവും ഏറ്റുമുട്ടി. റൊസ്താവോ മേഖലയില്‍ എയര്‍ബേസിന് നേരെ റഷ്യ ആക്രമണം നടത്തി. ഉക്രൈന്‍ സൈന്യത്തിന്റെ പ്രതിരോധത്തെ മറികടന്ന് റഷ്യന്‍ സേന കാര്‍കീവ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇവിടെ രൂക്ഷമായ വെടിവെയ്പ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍കീവ് മേഖലയില്‍ റഷ്യന്‍ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടതായി വാര്‍ത്തകളുണ്ട്. വ്യാഴാഴ്ച കനത്ത പോരാട്ടം നടന്ന ചെര്‍ണോബില്‍ നിലവില്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്.
ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കീവിലെ ഹോസ്റ്റോമല്‍ എയര്‍പോര്‍ട്ടിന് നേരെ ആക്രമണമുണ്ടായി. അതേസമയം, റഷ്യന്‍ സൈന്യം കീവിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ തലസ്ഥാന നഗരത്തിലേക്കുള്ള നിരവധി പാലങ്ങളും റോഡുകളും ഉക്രൈന്‍ സൈന്യം തകര്‍ത്തതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments