ദോഹ: വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്‌സിനേഷന് അംഗീകാരം ലഭിക്കുന്നതിനായി ഇഹ്തെറാസ് വെബ്സൈറ്റിൽ അപേക്ഷ നൽകണമെന്ന് ഖത്തർ. വിദേശത്തു നിന്ന് എടുത്ത വാക്സിന് ഖത്തറിൽ അംഗീകാരം ലഭിക്കാൻ ഇഹ്തെറാസ് പോർട്ടലിൽ പ്രവേശിച്ച് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം.
വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിയമാനുസൃതമാണോയെന്ന് അധികൃതർ പരിശോധിക്കുമെന്നും തുടർന്ന് സർട്ടിഫിക്കറ്റ് നിയമാനുസൃതമാണെങ്കിൽ അംഗീകാരം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം ഇഹ്തെറാസ് ആപ്പിലെ ഹെൽത്ത് പ്രൊഫൈൽ സ്റ്റാറ്റസിൽ വാക്സിനേഷൻ സ്ഥിരീകരിക്കുന്ന ഗോൾഡൻ ഫ്രെയിം പതിക്കുകയും ചെയ്യും. ഇതോടെ ഖത്തറിനുള്ളിലെ കോവിഡ് വാക്സിനേഷൻ കാലാവധിയുടെ മാനദണ്ഡങ്ങൾ വിദേശത്ത് നിന്നും വാക്‌സിൻ സ്വീകരിച്ചവർക്കും ബാധകമാകും.
Post Your Comments