ThiruvananthapuramKeralaNattuvarthaLatest NewsNews

താങ്കളുടെ ഈ മന്ത്രിസഭയിൽ ജനങ്ങൾക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു, ഇന്ന് അതെവിടൊക്കെയോ നഷ്‌ടമായിരിക്കുന്നു: വൈറൽ കുറിപ്പ്

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശി ഫരീദ് പോലീസിന്റെ പിടിയിലായി. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണെന്നാണ് പ്രധാന വിമർശനം. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നുവരുന്നത്.

നമ്മുടെ ജീവനുള്ള സംരക്ഷണം ഇത്രക്കൊക്കെ ഉള്ളു എന്ന വസ്തുതയിലേക്കാണെന്ന് പട്ടാപ്പകൽ നടത്തിയ കൊലപാതകം വിരൽ ചൂണ്ടുന്നതെന്ന് പറയുകയാണ് ഡോ. അനുജ ജോസഫ്. ഈ മന്ത്രിസഭയിൽ ജനങ്ങൾക്ക് പ്രതീക്ഷകൾ ഏറെയായിരുന്നുവെന്നും ഇന്ന് അതെവിടൊക്കെയോ നഷ്‌ടമായിരിക്കുന്നുവെന്നും മുഖ്യമന്ത്രിയോടായി ഡോ. അനുജ പറയുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരം സംഭവങ്ങളാണ് അനുദിനം കേൾക്കുന്നതെന്നും ഇനിയുമിത് തുടരാൻ അനുവദിക്കരുതെന്നും ഡോ അനുജ മുഖ്യമന്ത്രിയോട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

ഡോ. അനുമോൾ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കുട്ടിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റി, കുട്ടിയെ സി.ഡബ്ള്യു.സി ഏറ്റെടുക്കും

തിരുവനന്തപുരം, തമ്പാനൂരിൽ ഇന്നു (25/2/22)പട്ടാപകൽ ലോഡ്ജിലെ ജീവനക്കാരനായ അയ്യപ്പൻ എന്ന വ്യക്തി കൊലചെയ്യപ്പെട്ടു, അതും നഗരത്തിന്റെ ഹൃദയഭാഗത്തു വച്ചു, അത്തരത്തിൽ ഒരു ക്രൂരകൃത്യം ചെയ്യാൻ പുറത്തു നിന്നു വന്ന ആ അക്രമിക്കു യാതൊരു ഭയമോ, ബുദ്ധിമുട്ടോ ഉണ്ടായില്ലെന്നതാണ് അതിശയിപ്പിക്കുന്നത്.
നമ്മുടെ ജീവനുള്ള സംരക്ഷണം ഇത്രക്കൊക്കെ ഉള്ളു,

നമ്മുടെ നാട്ടിൽ അടുത്തിടെ നടന്ന പല കൊലപാതകങ്ങളും വിരൽ ചൂണ്ടുന്നത് നിലവിലുള്ള law &order situation ആണെന്നതിൽ ഒരു സംശയവുമില്ല. ആർക്കും എന്തു വേണേലും ചെയ്യാം, ചോദിക്കാനും പറയാനും ആരുമില്ലെന്ന വിചാരം, ഇതൊക്കെയാണോ നമ്മൾ ആഗ്രഹിക്കുന്നത്? പക തീർക്കൽ ഒരു വശത്തു നടക്കുമ്പോൾ നഷ്‌ടപ്പെടുന്നത് ജനങ്ങളുടെ വിശ്വാസമാണ്, തങ്ങൾക്ക് സുരക്ഷിതരായി മുന്നോട്ടു പോകാൻ ഈ നാട്ടിൽ പറ്റുകയില്ലെന്നു ആരേലും ചിന്തിച്ചാൽ കുറ്റം പറയാനൊക്കുമോ?

റഷ്യന്‍ ആവശ്യങ്ങള്‍ ന്യായം, സംഘര്‍ഷം വര്‍ധിപ്പിച്ചത് യുഎസിന്റെയും നാറ്റോയുടെയും നടപടി: സിപിഎം

ഒരു പറച്ചിൽ ഉണ്ടല്ലോ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ, ഈ രീതിയിൽ ചിന്തിച്ചാലും അതിശയോക്തി ഇല്ല! ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടായി, താങ്കളുടെ ഈ മന്ത്രിസഭയിൽ ജനങ്ങൾക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു, ഇന്നു അതെവിടെയോ ഒക്കെ നഷ്‌ടമായിരിക്കുന്നു,ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരം സംഭവങ്ങൾ അനുദിനം കേൾക്കുന്നു. ഇനിയുമിതു തുടരാൻ അനുവദിക്കരുത്. അതല്ലായെങ്കിൽ ആർക്കും ഇവിടെ എന്തും ചെയ്യുവാനുള്ള ലൈസൻസ് നൽകുന്ന പോലാകും തുടർന്നു.

തല്ലാനും കൊല്ലാനും,വേണ്ടി വന്നാൽ പോലീസ് സ്റ്റേഷൻ നു മുന്നിൽ പോലും കൊല ചെയ്ത ആളുടെ മൃതശരീരം ഉപേക്ഷിക്കാൻ മടിയില്ലാത്ത വിധം കാര്യങ്ങൾ പോകുന്നു.
ഇതിനു ഒരവസാനം ഞങ്ങൾ പ്രതീക്ഷിക്കുന്നു. സമാധാനത്തോടെ ഇവിടെ, ദൈവത്തിന്റെ സ്വന്തം നാടെന്നു അവകാശപ്പെടുന്ന ഈ കേരളത്തിൽ ജീവിതം മുന്നോട്ടു നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പ്രതിനിധി എന്ന നിലയിൽ ഈ അരുംകൊലപാതങ്ങളുടെ വാർത്തകൾ ഭീതി നിറയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button