കീവ് : ഉക്രൈയ്നില്‍ റഷ്യയുടെ ആക്രമണം തുടരുമ്പോള്‍ ഭീതിയിലായത് താലിബാന് തീവ്രവാദികളെ പേടിച്ച് രാജ്യംവിട്ട അഫ്ഗാന് അഭയാര്‍ത്ഥികളാണ് . അഫ്ഗാനിസ്ഥാനെ താലിബാന് പിടിച്ചെടുത്തതിന് ശേഷം, കൈയ്യില്‍ കിട്ടിയ സമ്പാദ്യങ്ങളുമായി അവര്‍ ഉക്രൈയ്നിലേക്ക് പലായനം ചെയ്യുകയായിരുന്നു. എന്നാല്‍, ഉക്രൈയ്നില്‍ അഭയം തേടിയവരെ ആരും രക്ഷപ്പെടുത്താനില്ലാത്ത അവസ്ഥയിലാണ്.
Read Also : യുക്രൈനിൽ ഇന്ത്യ രക്ഷാദൗത്യം തുടങ്ങി: ആദ്യ ബസ് 50 വിദ്യാർത്ഥികളുമായി അതിർത്തിയിലേക്ക് യാത്ര തിരിച്ചു
മറ്റു രാജ്യങ്ങള്‍ സ്വന്തം ജനങ്ങളെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍ തങ്ങളെ രക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ് ഉക്രൈയ്നിലെ അഫ്ഗാന് അഭയാര്‍ത്ഥികള്‍.
താലിബാന് അധിനിവേശത്തിനു ശേഷം ഉക്രൈയ്ന് സ്പെഷ്യല്‍ ഫോഴ്സാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥികളെ ഉക്രൈയ്നിലെത്തിച്ചത്. കാനഡയിലേക്കുള്ള യാത്രയ്ക്കിടയിലുള്ള ഒരു താത്കാലിക അഭയകേന്ദ്രമായിരുന്നു ഇവര്‍ക്ക് യുക്രെയ്നിലെ താമസം. എന്നാല്‍, ഇമിഗ്രേഷന്‍ വൈകിയതോടെ പലരും ഉക്രൈയ്നില്‍ കുടുങ്ങുകയായിരുന്നു.
Post Your Comments