CricketLatest NewsNewsSports

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു

ലഖ്നൗ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്നൗവിൽ രാത്രി ഏഴ് മണിക്കാണ് ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ജേഴ്സിയണിയുന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ, സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, കെഎൽ രാഹുൽ, റിഷഭ് പന്ത് തുടങ്ങിയവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടി20 ലോക റാങ്കിംഗിലെ ഒന്നാമന്മാരെന്ന പകിട്ടുമായാണ് ലങ്കയെ ടീം ഇന്ത്യ നേരിടുക.

വിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ യാദവിനും ദീപക് ചാഹറിനും പരിക്കേറ്റതോടെ ടീം ലൈനപ്പിൽ അഴിച്ചു പണിയുണ്ടാകും. പകരക്കാരെ ഉൾപ്പെടുത്താത്തതിനാൽ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ കളിക്കാനാണ് സാധ്യത. എട്ട് മാസത്തിനപ്പുറം ഓസ്ട്രേലിയയിൽ ടി20 ലോകകപ്പ് നടക്കാനിരിക്കേ സഞ്ജു സാംസണ് ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് രോഹിത് വാർത്താസമ്മേളനത്തില്‍ പങ്കുവച്ചത്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന താരമാണ് സ‌ഞ്ജുവെന്ന് രോഹിത് പ്രശംസിച്ചു.

രോഹിത്തിനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദോ ഇഷാൻ കിഷനോ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. അതേസമയം, ഇന്ത്യയുടെ ബൗളിംഗിൽ ആശങ്കയില്ല. വിൻഡീസിനെതിരെ മികച്ച പ്രകടനം നടത്തിയ രവി ബിഷ്ണോയിയെ പ്ലേയിങ് ഇലവനിൽ പരിഗണിക്കാൻ സാധ്യതയുണ്ട്.

Read Also:- ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഹൈദരാബാദ് സെമിയിൽ

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button